കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഉടന്‍ എത്തും

ലക്ട്രിക് ഓട്ടോറിക്ഷകള്‍ കേരളത്തില്‍ ഉടന്‍ എത്തും. വാണിജ്യാടിസ്ഥാനത്തില്‍ ഓട്ടോ നിര്‍മിക്കാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് അനുമതി ലഭിച്ചു.ഓണത്തിന് ഓട്ടോറിക്ഷ വിപണിയില്‍ എത്തും എന്നാണ് സൂചന.

കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുനെയിലെ ദി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയിലാണ് അംഗീകാരത്തിനുള്ള പരിശോധനകള്‍ നടന്നത്. നെയ്യാറ്റിന്‍കരയിലെ പ്ലാന്റില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

ഇ-വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഭാവിയില്‍ ഇ-ഓട്ടോറിക്ഷകള്‍ക്കു മാത്രമേ പെര്‍മിറ്റ് നല്‍കൂ. 2020-ഓടെ ഈ നഗരങ്ങളില്‍ 15,000 ഇ-ഓട്ടോകള്‍ നിരത്തിലിറങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

Top