വോട്ട് രേഖപ്പെടുത്താന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം മഞ്ജു വാര്യരും എത്തി

കൊച്ചി: ഇന്ന് കേരളം അടുത്ത അഞ്ച് വര്‍ഷത്തെ വിധിയെഴുത്തിനായി പോളിങ് സ്റ്റേഷനില്‍ എത്തിയിരിക്കുകയാണ്. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മികച്ച പോളിംങാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും രേഖപ്പെടുത്തിയത്.

മലയാളത്തിന്റെ പ്രിയ താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തി. നടി മഞ്ജുവാര്യരും വോട്ട് രേഖപ്പെടുത്തി.

അമ്മയ്ക്കും സഹോദരനുമൊപ്പമാണ് മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. തൃശൂരിലെ പുള്ള് എല്‍പി സ്‌കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തിയാണ് മഞ്ജു വോട്ട് ചെയ്തത്.

Top