കേരളത്തിന് മെഡിക്കല്‍ കോളേജ് ഇല്ല; കേന്ദ്രം അവഗണിക്കുന്നുവെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചതില്‍ കേരളത്തിന് ഒന്നുമില്ല. 125 നഴ്‌സിംഗ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നുമില്ല. വയനാട് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചു. അതും ഉണ്ടായില്ല. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു

കോക്ലിയര്‍ ഇംപ്ലാന്റേഷനു വേണ്ടി സാങ്കേതിക കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു എന്നും മന്ത്രി പറഞ്ഞു. KSMM നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 38 കുട്ടികള്‍ക്ക് ഇംപ്ലാന്റേഷന്‍ വേണം. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top