വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും ; വനിതാ മതിലുമായി സഹകരിക്കില്ലെന്ന് ധീവര മഹാസഭ

തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി 35 ലക്ഷത്തോളം വരുന്ന ധീവരര്‍ സഹകരിക്കില്ലെന്നു കേരള ധീവര മഹാസഭ.

എന്‍എസ്എസിനെ പോലെ വിശ്വാസികള്‍ക്കൊപ്പം ധീവരസഭ അടിയുറച്ചു നില്‍ക്കുമെന്നും എല്ലാ മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യനന്‍മയ്ക്കു വേണ്ടിയുള്ളതാണെന്നും ധീവരമഹാസഭ സെക്രട്ടറി സുഭാഷ് നായരമ്പലം പറഞ്ഞു.

നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.

സമൂഹ്യ സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വരുന്ന ജനുവരി ഒന്നിന് ‘വനിതാ മതില്‍’ ഉണ്ടാക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

Top