ഒമാന്‍ സുല്‍ത്താന്റെ വിയോഗം; സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

തിരുവനന്തപുരം: ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിനാല്‍ ദേശീപാതക പകുതി താഴ്ത്തിക്കെട്ടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഔദ്യോഗിക ആഘോഷപരിപാടികളും ഒഴിവാക്കി.

വെള്ളിയാഴ്ച വൈകീട്ടാണ് ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.

Top