സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ; ബംഗാളിനെ വീഴ്ത്തി കേരളം ഗ്രൂപ്പ് ചാമ്പ്യന്മാര്‍

കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച് കേരളം. തുടര്‍ച്ചയായ നാലാം ജയത്തോടെ കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരായി.

കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 88–ാം മിനിറ്റില്‍ കെ.പി. രാഹുലാണ് കേരളത്തിനായി വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ നാലു മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ബംഗാളിനെ പിന്തള്ളി കേരളം ഒന്നാമതെത്തി.

Top