പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

തിരുവനന്തപുരം: കേരള പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ് സംഘം. നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെ മകനും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ചിത്രവും സംഘം അക്കാദമി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വീഡിയോകളും വാര്‍ത്തകളും ഇപ്പോള്‍ പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും.

‘ജനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിച്ച് ക്രമ സമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ പോലീസ്, സ്വന്തം അച്ഛനും അമ്മയും കണ്‍മുന്നില്‍ വെന്തെരിഞ്ഞു വെണ്ണീര്‍ ആയപ്പോള്‍ ആ കുട്ടികളുടെ മാനസിക അവസ്ഥ പോലും കണക്കിലെടുക്കാതെ കുഴിമാടം വെട്ടുന്ന മകനോട് ചോദിക്കുകയും പറയുകയും ചെയ്യുന്ന വാചകങ്ങളുടെ രീതി തികച്ചും ക്രൂരതയാണ്’ എന്ന് വിശദമാക്കുന്ന പോസ്റ്റും കേരള സൈബര്‍ വാരിയേഴ്‌സ് സംഘം അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top