ഡല്‍ഹി സ്റ്റേറ്റ് ഹെല്‍ത്ത് മിഷന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ സമീപനത്തിനോടുള്ള പ്രതിഷേധ സൂചകമായി ഡല്‍ഹി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് മിഷന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്.

വെബ്‌സൈറ്റിന് യാതൊരു സുരക്ഷയും ഇല്ലെന്ന് ഹാക്കര്‍മാര്‍ വിശദീകരിക്കുന്നു. കൊവിഡ് ഡേറ്റ സുരക്ഷിതമല്ലെന്നും വിമര്‍ശനമുണ്ട്. രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിരുന്നുവെന്നാണ് ഹാക്കര്‍മാരുടെ അവകാശവാദം.

രോഗികളുടെ മൊബൈല്‍ നമ്പറും, മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും, ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കൈക്കലാക്കാവുന്ന അവസ്ഥയാണെന്നും കേരള സൈബര്‍ വാരിയേഴ്‌സ് അവകാശപ്പെടുന്നു. വിദേശത്ത് നിന്നെത്തിയവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ലഭ്യമാണെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top