സിഎഎക്കെതിരെ സ്വീകരിച്ച നിലപാട് വോട്ടാക്കാന്‍ സിപിഎം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍ വോട്ടാക്കാനായി മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത യുഡിഎഫ് അണികളെ തുടര്‍സമരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച് സിപിഎം. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വിജയിപ്പിക്കാന്‍ പാര്‍ട്ടി ഇടപെടുന്നതിനും തീരുമാനിമായി. പൗരത്വനിയമം, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ എന്നിവയ്‌ക്കെതിരായ പ്രചാരണസമര പരിപാടികള്‍ ഒരു വശത്ത്. മറുവശത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ താഴേത്തട്ടില്‍ അണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിക്കണ്ടാണ് സിപിഎമ്മിന്റെ നടപടികള്‍. പൗരത്വനിയമത്തിനെതിരെ നേതാക്കളും അണികളും വീടുവീടാന്തരം കയറിയിറങ്ങും. ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതി പാര്‍ട്ടി ഏറ്റെടുക്കും. ഓണത്തിന് മുന്‍പ് ആയിരം ഹോട്ടലുകള്‍ തുറക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സഹകരിക്കും.വയോജന ക്ഷേമത്തിനുള്ള ക്ലബുകള്‍, ശുചീകരണപദ്ധതി, ഒരുകോടി വൃക്ഷത്തൈകള്‍ നടുക, വീടുകളിലെത്തി കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടും.

Top