കേരളത്തിന് കൈത്താങ്ങായി നിരവധിപേര്‍; കൂട്ടത്തില്‍ രാജ്യത്തെ പ്രമുഖ വ്യവസായികളും

തിരുവനന്തപുരം: കേരളത്തിന് സഹായവുമായി റിലയന്‍സ് ഇന്റസ്ട്രീസും മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡും രാംകോ സിമന്റ്സ് ലിമിറ്റഡുമടക്കമുള്ള രാജ്യത്തെ വ്യവസായ ഭീമന്മാര്‍.കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തുകയും കമ്പനിയായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വാഗ്ദാനം ചെയ്തത് 2000 കൊവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകള്‍.

രാംകോ സിമന്റ്സ് ലിമിറ്റഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. 48,31, 681 രൂപയുടെ ഉപകരണങ്ങളാണ് രാം കോ സിമന്റ്സ് സംസ്ഥാനത്തിന് കൈമാറിയത്. കൊവിഡ് ചികിത്സ രംഗത്തു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 500 പിപിഇ കിറ്റുകള്‍ കൈമാറുമെന്ന് മാധ്യമം ദിനപത്രം സി.ഇ.ഒ. പി.എം സാലിഹ്, എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭവാനയുമായാണ് റിലയ്ന്‍സ് ഇന്റസ്ട്രീസ് എത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും 5 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പമുണ്ടെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചിട്ടുണ്ട്.

Top