കൊവിഡ് കേസുകളിൽ നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 3599 പേർക്ക് വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3599 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ്. 943 കേസുകൾ. എറണാകുളത്ത് 844 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതൽ മരണം (5). കോട്ടയം (3), തിരുവനന്തപുരം (3), മലപ്പുറം (2), എറണാകുളം (1). തുടരെ രണ്ടാം ദിവസവും സംസ്ഥാനത്ത് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.ഇന്നലെ 3,904 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 മരണവും സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തായിരുന്നു ഇന്നലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

Top