സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു: 3,904 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. ഇന്ന് 3,904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ നാല് മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂർ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂർ 70, കാസർകോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോടും പാലക്കാടും മൂന്ന് പേരും കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒരോ മരണം വീതവുമാണ് സ്ഥിരീകരിച്ചത്.

Top