സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്ന് 4459 രോഗികള്‍; 15 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് 4459 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേർ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്തെ കോവിഡ് ബാധിതരിൽ ഭൂരിഭാഗവും കേരളത്തിലാണ്. ഇന്നലെ 3206 പേരായിരുന്നു രോഗബാധിതർ. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. മുംബൈയിൽ ഇന്നലെ 1062 കേസുകളും ഡൽഹിയിൽ 628 കേസുകളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

Top