മരണം വാതിൽക്കൽ എത്തി, കേരളത്തിൽ 1000 പിന്നിട്ട് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. 1,59,777 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 53 പേര്‍ ഐസിയുവിലാണ്. ഒന്‍പത് പേര്‍ വെന്റിലേറ്ററിലാണ്.

Top