സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ; മരിച്ചത് കാസര്‍ഗോഡ് സ്വദേശി

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി എ.പി. അബ്ദുള്‍ ഖാദര്‍(62) ആണ് മരിച്ചത്. കാന്‍സര്‍ രോഗ ബാധിതനായിരുന്ന അബ്ദുള്‍ ഖാദര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Top