സംസ്ഥാനത്ത് 2601 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 2,601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 24 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 636 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ അഞ്ച് മരണവും സ്ഥിരീകരിച്ചു.

കൊല്ലം 307, പാലക്കാട് 230, ഇടുക്കി 78, കോട്ടയം 247, ആലപ്പുഴ 153, എറണാകുളം 554, തൃശൂർ 123, പാലക്കാട് 70, മലപ്പുറം 43, കോഴിക്കോട് 78, വയനാട് 10, കണ്ണൂർ 50, കാസർകോട് 22 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ എട്ട് പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മൂന്ന് പേരും കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പേരും ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഒരോ കൊവിഡ് മരണം വീതവും ഇന്ന് സ്ഥിരീകരിച്ചു.

Top