അതീവ ജാഗ്രതയില്‍ കേരളം; രോഗികളുടെ എണ്ണം 165 ആയി, റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് അതീവ ജാഗ്രത. ഇന്നലെ ആറ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 165 ആയി. അതേ സമയം ചികിത്സയിലുളള നാല് പേര്‍ കൂടി ഇന്നലെ ആശുപത്രി വിട്ടു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായുളള ലോക്ഡൗണ്‍ ഇന്ന് ആറാം ദിനമാണ്.

ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പൊലീസിന്റെ പരിശോധന ഇന്നും തുടരും. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. സമൂഹവ്യാപന സാധ്യത പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. പരിശോധനാഫലം 8 മണിക്കൂറിനുളളില്‍ അറിയാന്‍ കഴിയുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി എഴുപത് പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്.

Top