സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍ഗോഡ് രോഗബാധിതരുടെ എണ്ണം 81

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്. കണ്ണൂര്‍ രണ്ടും കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ ഒരു കേസ് വീതവുമാണ് സ്ഥിരീകരിച്ചത്.

ഇന്ന് മാത്രം 112 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 110299 പേരാണ് നിരീക്ഷണത്തിലുള്ളത്.അതില്‍ 616 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് 34 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 81 ആയി. ഈ സാഹചര്യത്തില്‍ ജില്ലയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളെജ് പ്രവര്‍ത്തനം എളുപ്പത്തില്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top