Kerala cops arrest youth with links to Zakir Naik for recruiting men for ISIS

മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു.

താനെയില്‍ വെച്ച് കേരള പൊലീസും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരാള്‍ കസ്റ്റഡിയിലുള്ളതായാണ് സൂചന. റിസ്വാന്‍ ഖാന്‍ എന്നാണ് ഇയാളുടെ പേരെന്നാണ് വിവരം.

ഇയാള്‍ക്ക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നാണ് സൂചന.

അറസ്റ്റിലായ ആള്‍ മലയാളിയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇയാള്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്കായി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

Top