ശബരിമല സ്ത്രീ പ്രവേശനം; കോട്ടയത്ത് കെ.എം. മാണി നേതൃത്വം നല്‍കുന്ന സര്‍വ്വമത പ്രാര്‍ഥന

km mani

കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരളകോണ്‍ഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി.സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെ.എം. മാണി എംഎല്‍എ നേതൃത്വം നല്‍കും

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും നഗരത്തില്‍ പ്രകടനം നടത്തും. എരുമേലിയില്‍ പി.സി. ജോര്‍ജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാര്‍ത്ഥനയും.ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി വിധി മാനിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റുള്ളവര്‍ നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top