Kerala Congress weekly Prathichaya statement

കോട്ടയം : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖമാസിക പ്രതിച്ഛായ . ഒറ്റുകാരുടെ കൂടിയാട്ടമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ മര്യാദ പാലിക്കാത്ത പാര്‍ട്ടിയാണ് പ്രതിച്ഛായയില്‍ വിമര്‍ശിക്കുന്നു.

ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസിന്റെ കൈകളാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപണവുമായി കേരള കോണ്‍ഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖപത്രമായ പ്രതിച്ഛായയില്‍ ഇത് വ്യക്തമാക്കുന്നത്.

ബിജു രമേശിന്റെ ഉപജാപക സംഘം ഇതിന് പിറകില്‍ പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ വേദിയില്‍ ഒത്തുചേര്‍ന്നെന്നും ആരോപിക്കുന്നു.

Untitled-1

Top