കേ​ര​ളാ കോ​ണ്‍​ഗ്ര​സിനെ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ പാ​ർ​ട്ടിയെന്ന് പരിഹസിച്ച്‌ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

Vellappally Natesan

കോ​ട്ട​യം: അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​യാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സെ​ന്ന് പരിഹസിച്ച്‌ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. മാ​റി​യും മ​റി​ഞ്ഞും ശീ​ല​മു​ള്ള​വ​രാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സു​കാ​രെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ സം​ഭ​വ​ങ്ങ​ള്‍ പു​തി​യ പ്ര​തി​ഭാ​സ​മ​ല്ലെന്നും ന​ല്ല ഓ​ഫ​ര്‍ കി​ട്ടി​യാ​ല്‍ മാ​ണി​യും മ​ക​നും എ​ന്‍​ഡി​എ​യി​ലേ​ക്ക് പോ​യി​ക്കൂ​ടെ​ന്നി​ല്ലെന്നും അ​ത് ആ​ദ​ര്‍​ശ ശു​ദ്ധി​യു​ള്ള പാ​ര്‍​ട്ടി അ​ല്ലെ​ന്നും അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യക്തമാക്കി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​റി​യാ​തെ​യാ​ണ് കോ​ട്ട​യത്ത് സ​ഖ്യ​മു​ണ്ടാ​യ​തെ​ങ്കി​ൽ നേ​തൃ​ത്വം എ​ന്തു​കൊ​ണ്ട് ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ചോ​ദി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ട​ന്‍ പി​ള​ര്‍​പ്പു​ണ്ടാ​കില്ലെ​ന്നും അ​ദ്ദേ​ഹം​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​പ​ദേ​ശി​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ന​ല്ല ഭ​ര​ണാ​ധി​കാ​രി​യാ​കു​മാ​യി​രു​ന്നു. ഉ​പ​ദേ​ശി​ക​ളെ പ​റ​ഞ്ഞു​വി​ട്ടാ​ല്‍ ഭ​ര​ണം കൂ​ടു​ത​ല്‍ ന​ന്നാ​വും. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ല്‍ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.‌ കു​രി​ശു​വ​ച്ചാ​ലും ശൂ​ലം​വ​ച്ചാ​ലും കൈ​യേ​റ്റ​മാ​ണെ​ങ്കി​ൽ ഒ​ഴി​പ്പി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Top