നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കേരള കോണ്‍ഗ്രസിന് സാവകാശം നല്‍കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനു പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ സാവകാശം നല്‍കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശംതേടി റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. പാര്‍ട്ടി എംഎല്‍എമാരുമായി

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തും. ജോസഫ് വിഭാഗവും ഇതേ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ കത്ത് നല്‍കുകയുണ്ടായി. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ സാവകാശം നല്‍കിയത്. എത്ര ദിവസമാണ് സാവകാശം നല്‍കുക എന്നത് പിന്നീട് അറിയിക്കും.

കെഎം മാണിയുടെ മരണത്തോടെ പാര്‍ട്ടി ചെയര്‍മാന്‍ ഇല്ലാതായ കേരളാ കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ നയിക്കേണ്ടത് വൈസ് ചെയര്‍മാനായ താനാണെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. പാര്‍ലമെന്ററി നേതൃസ്ഥാനം പിജെ ജോസഫിന് നല്‍കാമെന്ന് മാണി വിഭാഗത്തിന്റെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോട് ജോസഫ് വിഭാഗം അനുകൂലമായി തന്നെയാണ് പ്രതികരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് പാര്‍ട്ടിയിലെ സീനിയോരിറ്റി തന്നെയാകണമെന്ന അഭിപ്രായവും ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് മുന്‍പെ പിജെ ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്.

Top