കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് പി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും റോഷി വ്യക്തമാക്കി.

അന്തരിച്ച കെ.എം. മാണിക്ക് പകരം പി.ജെ. ജോസഫ് പാര്‍ട്ടി ചെയര്‍മാനായെന്ന് ഓഫിസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയിരുന്നു. കമ്മീഷന് കത്ത് നല്‍കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കം.

അതേസമയം പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമെന്നും ജോസഫിന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. കത്തിനെക്കുറിച്ച് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കുമെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.

Top