കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുത്; കാനത്തിന്റെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മറുപടി

കോട്ടയം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് കണക്കുകള്‍ ഓര്‍മപ്പെടുത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി നല്‍കി കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫിന്റെ ലോക് സഭ- നിയമസഭാ തെരെഞ്ഞെടുപ്പ് പ്രകടനങ്ങള്‍ വിശദീകരിച്ചാണ് മറുപടി. സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് വിമര്‍ശനം.

കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുതെന്നും കേരള കോണ്‍ഗ്രസ് വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനെ കുറ്റപ്പെടുത്തുന്നത് കാനം-ഇസ്മായില്‍ പോര് മറച്ചുവയ്ക്കാനാണ്. വോട്ടുകള്‍ മാറ്റിക്കുത്താന്‍ രഹസ്യ നിര്‍ദേശം നല്‍കിയത് നാട്ടില്‍ പാട്ടാണ് എന്നുമാണ് കേരള കോണ്‍ഗസ് എമ്മിന്റെ മറുപടി.

അതേസമയം, തെരെഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് ആദ്യമായല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

 

Top