കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതില്‍ രാഷ്ട്രീയമില്ല: പി.ജെ.ജോസഫ്

കോട്ടയം: കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സംഭവത്തില്‍ പ്രതികരണം അറിയിച്ച് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. സമ്മേളനത്തില്‍ നിന്നും താന്‍ വിട്ടു നില്‍ക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നാണ് പി.ജെ ജോസഫ് പറഞ്ഞത്.

യാത്രയുടെ പലഘട്ടങ്ങളിലും താന്‍ കൂടെയുണ്ടായിരുന്നുവെന്നും അതിനാല്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം, കേരളകോണ്‍ഗ്രസ് പിളരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ദുബായില്‍ കേരള മഹാസഭയില്‍ പങ്കെടുക്കുന്നതിനാലാണ് സമാപന ചടങ്ങില്‍ പി.ജെ ജോസഫ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

ഇന്ന് തലസ്ഥാനത്ത് സമാപിക്കുന്ന കേരളാ യാത്രയില്‍ പി.ജെ ജോസഫ് പങ്കെടുക്കാതിരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ യോജിപ്പില്ലായ്മ മൂലമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. വൈകിട്ട് നടക്കുന്ന റാലിയോടെയാണ് ജാഥ സമാപിക്കുക. കെ.എം മാണി, രമേശ് ചെന്നത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പിജെ ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

Top