എന്‍ഡിഎ വിടാനൊരുങ്ങി കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം

കോട്ടയം: കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം എന്‍ഡിഎ വിടുന്നു. കടുത്ത അവഗണ സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി.സി. തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിസഹകരണം മാത്രമാണ് ഉണ്ടായത്. അഞ്ച് ബോര്‍ഡ് അംഗങ്ങളും ഒരു ചെയര്‍മാന്‍ പദവിയും ചോദിച്ചു. രണ്ട് വര്‍ഷം കാത്തിരുന്നിട്ടും ഒന്നും നല്‍കിയില്ല. ഇനി പ്രതീക്ഷയില്ലെന്നും പി.സി. തോമസ് പറഞ്ഞു.

മറ്റ് മുന്നണികളുമായി അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ട്. തീരുമാനം വൈകാതെ ഉണ്ടാകും. അനുകൂലമായ തീരുമാനങ്ങള്‍ എന്‍ഡിഎയില്‍ നിന്ന് ഉണ്ടാകുന്നില്ല. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ സഹകരിക്കുന്നില്ല. എന്‍ഡിഎയില്‍ ഇനി തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top