പാലായില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് ജോസ്.കെ.മാണി

Jose k mani

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കി ജോസ് കെ.മാണി എംപി രംഗത്ത്.

പാലായില്‍ വിജയസാധ്യതയുള്ള നേതാവിനെ തന്നെയായിരിക്കും നിര്‍ത്തുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോസ് കെ.മാണി വിഭാഗത്തിനെതിരെ ജോയ് എബ്രഹാം നടത്തിയ വിമര്‍ശനങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

Top