Kerala congress-P.J Joseph-K.M Mani-Francis George

തിരുവനന്തപുരം: കേരള കോണ്‍ഗ്രില്‍ ഭിന്നത കടുക്കുന്നതോടെ ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ഇടതുമുന്നണിയില്‍ ചേരാന്‍ ഒരുങ്ങുന്നു.

ഇതുസംബന്ധമായി ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. യുഡിഎഫ് വിട്ടുവന്നാല്‍ ഘടകകക്ഷിയാക്കാമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് നേതാക്കള്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പി.ജെ.ജോസഫ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ കോടിയേരി ബാലകൃഷ്ണനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഇതില്‍ തീരുമാനമായിട്ടില്ലെന്നും കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പി.ജെ.ജോസഫ് നിലപാട് വ്യക്തമാക്കട്ടെയെന്നും കോടിയേരി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, കേരള കോണ്‍ഗ്രസിലെ ഭിന്നത തണുപ്പിക്കാന്‍ കെ.എം. മാണിയും പി.ജെ. ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും അങ്ങനെ കിട്ടുന്നത് ഇരുവിഭാഗവും പങ്കിട്ടെടുക്കാമെന്നുമാണ് ധാരണയായിരിക്കുന്നത്.

Top