കേരള കോണ്‍ഗ്രസില്‍ തര്‍ക്കം; സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനങ്ങളെ ചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കം. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തും. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി ജെ ജോസഫ് പറഞ്ഞു.

പി.ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം നടന്നത്. മോന്‍സ് ജോസഫിന് പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ തന്നെ ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്ലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ചെന്ന് ജോസഫ് അറിയിച്ചു. അതേസമയം നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി താല്‍ക്കാലികമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

Top