കൊച്ചി: കേരളത്തിന് തീരാനഷ്ടമാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. തങ്ങള്‍ തമ്മില്‍ നീണ്ട കാലത്തെ വ്യക്തി ബന്ധവും പാര്‍ട്ടി ബന്ധവും ഉണ്ടായിരുന്നുവെന്നും തനിക്ക് ആത്മവിശ്വാസം തന്ന നേതാവാണ് മാണിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.57നായിരുന്നു മാണി വിടവാങ്ങിയത്. കേരള രാഷ്ട്രീയത്തിലെ അതികായന്റെ വിടവാങ്ങലില്‍ രാഷ്ട്രീയകേരളം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി രാവിലെ മെച്ചപ്പെട്ടിരുന്നുവെങ്കിലും ഉച്ചയോടെ നില ഗുരുതരമാവുകയായിരുന്നു. ഒന്നരമാസം മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു . ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു