ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം; കോടതി വിധി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം. ആനുകൂല്യങ്ങള്‍ തുല്യമായി ലഭ്യമാക്കണം. വിധി നടപ്പാക്കണമെന്ന അഭിപ്രായം പാര്‍ട്ടി ഇന്നലെ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു.

ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഇതുകൊണ്ട് നഷ്ടമുണ്ടായാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പട്ടു. ഇടത് മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടികളോട് അഭിപ്രായം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും ജോസ് കെ മാണി പറഞ്ഞു.

 

 

Top