പാലായില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് പാര്‍ട്ടി ചിഹ്നം നല്‍കുമെന്ന് പി.ജെ. ജോസഫ്

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയ്ക്കായിരിക്കും പാര്‍ട്ടി ചിഹ്നം നല്‍കുകയെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് രംഗത്ത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം വ്യക്തിപരമല്ലെന്നും കോണ്‍ഗ്രസും ഘടകകക്ഷികളും ചേര്‍ന്ന് ആയിരിക്കും തീരുമാനിക്കുകയെന്നും ഞായറാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു.

അതേസമയം, നിഷ ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ സൂചനകള്‍ എത്തിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ജോസ് വിഭാഗത്തില്‍ സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.

Top