കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തെത്തണം: ജോസ് കെ.മാണി

കോട്ടയം: ഭീകര സംഘടനകളെപ്പോലെ ചോരയോട് ആര്‍ത്തി കാണിക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തെത്തണമെന്ന് കേരളാ കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

ഭരണഘടനയുടെയും നവോത്ഥാനത്തിന്റെയും സംരക്ഷകര്‍ ചമയുന്നവര്‍ തന്നെയാണ് വ്യത്യസ്ത അഭിപ്രായമുള്ളവരെയും വിയോജിക്കുന്നവരെയും നിഷ്‌കരുണം കൊന്ന് തള്ളുന്നതെന്നും മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളികള്‍ കേട്ടെങ്കിലും ഈ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഈ രാഷ്ട്രീയ ഭീകരതയുടെ തായ്വേര് പിഴുതെറിയാന്‍ രംഗത്തിറങ്ങണം, അദ്ദേഹം വ്യക്തമാക്കി.

Top