രണ്ടില അനുവദിക്കണം; ജോസ് കെ മാണി പി.ജെ ജോസഫിന് അയച്ച കത്ത് പുറത്ത്

കോട്ടയം : കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫിന് ജോസ് കെ. മാണി കത്തയച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇ-മെയിലില്‍ കത്തയച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തില്‍ ഒന്നാം തീയതിയാണ് വെച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫിന് കത്ത് നല്‍കണമെന്ന് ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചിരിക്കുന്നത്.

അതേസമയം അവസാന നിമിഷം കത്തയച്ചത് തട്ടിപ്പാണെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. അങ്ങനെയൊരു മെയില്‍ അയച്ചിട്ടുണ്ടെന്ന് അറിയിക്കുകയോ മാധ്യമങ്ങളില്‍ പ്രതികരിക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും ജോസഫ് വിഭാഗം ചോദിക്കുന്നു.

Top