കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രണ്ടുമന്ത്രിസ്ഥാനം; തള്ളി സിപിഐഎം

തിരുവനന്തപുരം: കേരള നിയമസഭയില്‍ രണ്ടുമന്ത്രിസ്ഥാനം വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം സിപിഐഎം തള്ളി. എന്നാല്‍ ഒരു കാബിനറ്റ് പദവി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സിപിഐഎം അറിയിച്ചു. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.

അഞ്ച് എംഎല്‍എമാരുള്ള കേരളാ കോണ്‍ഗ്രസ് എം രണ്ടു മന്ത്രിസ്ഥാനം വേണമെന്നാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൂടുതല്‍ ഘടകകക്ഷികള്‍ ഉള്ള സാഹചര്യത്തില്‍ ഒരു മന്ത്രിസ്ഥാനമെന്ന് സിപിഐഎം നിലപാടെടുത്തു. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്ന സൂചനയും ചര്‍ച്ചയിലുണ്ടായി. ഉഭയകക്ഷി ചര്‍ച്ച തുടരുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്.

Top