kerala congress m stay udf meeting

തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫിന്റെ ഉന്നതതല നേതൃയോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടുനിന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് പാര്‍ട്ടി ചെയര്‍മാനായ മാണി യുഡിഎഫിനെ അറിയിച്ചത്.

അതേസമയം ബാര്‍കോഴയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളെ തുടര്‍ന്നാണ് കെ.എം മാണി വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം. തിരുവനന്തപുരത്തുളള കേരള കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവായ പി.ജെ ജോസഫും യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ബാര്‍ കോഴ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് കലഹങ്ങള്‍ യുഡിഎഫിന്റെ കനത്ത പരാജയത്തോടെയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.

Top