തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. എ.ഐ.സിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്ക് പകരം ആറ് നേതാക്കളുടെ പേരുകളും കുര്യന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരന്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍, പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, എ.ഐ.സി.സി വക്താവ് പി.സി.ചാക്കോ, പി.സി.വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന്‍ മുന്നോട്ട് വച്ചത്.