കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് ജോസ് കെ മാണി

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മിനെ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജോസ് കെ. മാണി. തീര്‍ത്തും ജനാധിപത്യപരമായാണ് തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നും, കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സമവായ ചര്‍ച്ചയ്ക്ക് വിളിക്കുകയാണെങ്കില്‍ അതില്‍ പങ്കെടുക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

വയനാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റുമാര്‍ ആ സ്ഥാനത്ത് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Top