യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങി കേരള കോണ്‍ഗ്രസ്സ് (എം ); പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി : യുഡിഎഫിലേക്ക് വീണ്ടും തിരിച്ചെത്താന്‍ ഒരുങ്ങി കേരള കോണ്‍ഗ്രസ്സ് (എം ). കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണിയുമായി യു.ഡി.എഫ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്. ചര്‍ച്ച ഫലപ്രദമാണെന്നും നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും ജോസ്.കെ.മാണി പ്രതികരിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കേരളത്തിലെത്തിയതിന് ശേഷം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ്.കെ.മാണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത ദിവസം നടത്തുന്ന ചര്‍ച്ചകളിലേക്കും ജോസ്.കെ.മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മുന്നണി പ്രവേശം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Top