കേരളാ കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

കോട്ടയം : കേരളാ കോൺഗ്രസ് ചെയ‍ര്‍മാൻ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക്​ ര​ണ്ടോടെയാണ്​ അന്ത്യം. നേരത്തെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ആയിരുന്നു ശാന്ത ജോസഫ്.

മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ, ഉഷ.

Top