കെ.എം മാണി ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

km mani

പാലാ: കെ.എം മാണിയുടെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. മൃതദേഹം വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം ഉച്ചയോടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.

പാലാ കത്തീഡ്രല്‍ പള്ളിയിലായിരുന്നു സംസ്‌കാരം. കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുത്തിരുന്നു.

മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തില്‍ കടകള്‍ ഇന്ന് അടച്ചിട്ടു.

Top