കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തര്‍ക്കം; പദവി വിട്ടുനല്‍കാന്‍ തയ്യാറെന്ന് മോന്‍സ് ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സംഘടനാ പദവികളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് മോന്‍സ് ജോസഫ്. മറ്റാര്‍ക്കെങ്കിലും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി വേണമെങ്കില്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ആവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജ്, പുനഃസംഘടന വരെ മോന്‍സ് ജോസഫ് തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതികരിച്ചു.

സ്ഥാനമാനങ്ങള്‍ തനിക്ക് പ്രശ്‌നമല്ല. സ്വന്തം പദവികള്‍ മറ്റാര്‍ക്കെങ്കിലും വേണമെങ്കില്‍ ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാണ്. എന്റെ സ്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടാകാന്‍ പാടില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും വേണമെങ്കില്‍ പറഞ്ഞാല്‍ മതിയെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

അക്ഷീണം പ്രയത്‌നിച്ചതിനാലാണ് ഉത്തരവാദിത്വങ്ങള്‍ പിജെ ജോസഫ് തന്നെ ഏല്‍പ്പിച്ചത്. പല ഘട്ടത്തിലും പാര്‍ട്ടിക്കായി ചെയ്ത ത്യാഗങ്ങളും മോന്‍സ് ജോസഫ് ഓര്‍മ്മപ്പെടുത്തി.

Top