ജോസ് ടോമിന്റെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി അല്ലെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്.

ജോസ് ടോം കേരളകോണ്‍ഗ്രസ് പിന്തുണക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയാണെന്നും അതിനാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്നും ജോസ് ടോമിന്റെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെക്കില്ലെന്നും ജോസഫ് പറഞ്ഞു.

പാര്‍ട്ടിയുടെ പൂര്‍ണ അധികാരം തനിക്കാണ്.ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത് തട്ടിപ്പ് പരിപാടിയാണ്, ജോസഫ് വ്യക്തമാക്കി.

Top