തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

Jose k mani

കോട്ടയം: സീറ്റ് വിഭജന വിഷയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി. കോട്ടയം സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച എല്ലാ കാര്യങ്ങളും ഞായറാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു.

Top