കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ വേണം; രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്ന് ജോസ് കെ മാണി

Jose k mani

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റിനുള്ള അര്‍ഹതയുണ്ടെന്ന് ജോസ് കെ മാണി. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്.

ഇന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം അറിയിക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞിരിക്കുന്നത്. പി ജെ ജോസഫിന് പിണക്കമുണ്ടെന്ന് കരുതുന്നില്ലെന്നും കേരള യാത്ര ഉദ്ഘാടനം ചെയ്തത് ജോസഫാണെന്നും പാര്‍ട്ടിയില്‍ പടലപ്പിണക്കമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കുകയും ചെയ്തു.

Top