കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ; യോഗത്തില്‍ പങ്കെടുക്കാതെ ജോസ് കെ മാണി വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കം പാളി.
പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു. പി ജെ ജോസഫ് വിഭാഗം മാത്രമാണ് കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

പി ജെ ജോസഫ് കെ എം മാണിയെ അപമാനിച്ചുവെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

സമവായ നീക്കം പൊളിക്കാന്‍ ശ്രമിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്നും തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കൂ എന്നും കഴിഞ്ഞ ദിവസം പി ജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞിരുന്നു.

Top