പാര്‍ട്ടിയിലെ സീനിയര്‍, ജോസഫ് ഉന്നയിക്കുന്ന ആവശ്യം ന്യായമെന്ന് പി.സി ജോര്‍ജ്ജ്

pc-george

കോട്ടയം: കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കി കൊണ്ട് കോട്ടയം സീറ്റ് കോണ്‍ഗ്രസ് എടുക്കണമെന്ന് വ്യക്തമാക്കി പി സി ജോര്‍ജ്ജ് രംഗത്ത്. പാര്‍ട്ടിയില്‍ സീനിയറായിട്ടുള്ളത് ജോസഫാണെന്നും എവിടെ നിന്നാലും ജോസഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോസഫ് ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. പാര്‍ട്ടിയില്‍ പിളപ്പിന് സാധ്യത ഇല്ല. ജോസഫ് ആവശ്യപ്പെട്ടത് നിഷേധിക്കാന്‍ മാണിക്ക് കഴിയില്ല. കെ എം മാണിക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ അല്ല നിലവിലത്തേത്. അദ്ദേഹത്തിന് മകനെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് വരെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവില്ല. എതിര്‍പ്പുകള്‍ സ്വാഭാവികം തന്നെയാണ്. ജനവികാരം ഒപ്പമുണ്ടെങ്കില്‍ ജയിക്കും, പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പി.ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജോസഫ് അറിയിച്ചു. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ ജോസഫ് അറിയിച്ചിരുന്നു.

Top