കേരളാ കോണ്‍ഗ്രസ്-ജേക്കബിന്റെ ഉപവാസ സമരം വെള്ളിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍

തിരുവനന്തപുരം: മതേതരത്വം തകര്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും പ്രളയ ദുരിതാശ്വാസം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം ഉപവാസ സമരം നടത്തും. വെള്ളിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍വെച്ചാണ് ഉപവാസ സമരം നടത്തുക. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും അനൂപ് ജേക്കബ് എംഎല്‍എയുമാണ് സമരം നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന സമാപന യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പങ്കെടുക്കും.

Top