കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ സാധ്യത

josekmani

കോട്ടയം: എല്‍ഡിഎഫില്‍ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഡോ. എന്‍ ജയരാജും റോഷി അഗസ്റ്റിനും മന്ത്രിമാരായേക്കും. പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും. ബിജെപി വോട്ട് മറിച്ചുവെന്നാണ് ജോസ് കെ മാണിയും സിപിഐഎമ്മും ആരോപിക്കുന്നത്.

പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായെന്നും രാഷ്ട്രീയ കാര്യങ്ങളല്ല എതിര്‍കക്ഷികള്‍ ചര്‍ച്ച ചെയ്തത്, വ്യക്തിഹത്യയും കള്ളപ്രചാരണങ്ങളും നടന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ റോഷി അഗസ്റ്റിനും എന്‍ ജയരാജും പ്രഥമ പരിഗണനയിലുണ്ട്. റാന്നിയില്‍ നിന്ന് വിജയിച്ച പ്രമോദ് നാരായണനും പട്ടികയിലുണ്ട്.

 

Top